10:17am 19 August 2026
NEWS
യു.ഡി എഫ് സർക്കാർ കർഷകരെ സംരക്ഷിക്കും - കർഷകകോൺഗ്രസ്
18/08/2026  07:47 PM IST
nila
യു.ഡി എഫ് സർക്കാർ കർഷകരെ സംരക്ഷിക്കും -  കർഷകകോൺഗ്രസ്


ചെങ്ങന്നൂർ: കഴിഞ്ഞ പത്തുവർഷം സംസ്ഥാനത്തെ കർഷകരെയും കാർഷികമേഖയെയും തമസ്കരിച്ചതിന് പരിഹാരമായി മുഖ്യമന്ത്രി വി.ഡി സതീശൻ നേതൃത്വംനൽകുന്ന യു.ഡി.എഫ് സർക്കാർ  അധികാരത്തിലേറിചു രുങ്ങിയ കാലത്തിനുള്ളിൽ  കർഷക സാന്ത്വന നടപടികൾ സ്വികരിച്ചത് കർഷകരെ സംരക്ഷിക്കുമെന്നതിന് തെളിവാണെന്ന് കെ. പി. സി. സി സെക്രട്ടറി അഡ്വ: ഇ. സമീർ 
കന്നി ബഡ്ജറ്റിൽ കാർഷികമേഖലക്ക് 1535 കോടി രൂപ വകയിരുത്തിയതും റബറിന് 250 രൂപ താങ്ങുവില ഉയർത്തിയതും നെൽ കർഷകരുടെ നെല്ലിൻ്റെ കുടിശ്ശിക തുക നൽകിയതും ഇതിനു തെളിവാണ് , കർഷക കോൺഗ്രസ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി കർഷകദിനമായ ചിങ്ങം ഒന്നിന്  സംഘടിപ്പിച്ച കർഷക സന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മുതിർന്ന കർഷകരെ ആദരിച്ചു , 
നിയോജക മണ്ഡലം പ്രസിഡണ്ട് മധു കരീലത്തറ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി വി ജോൺ, അഡ്വ: കെ ആർ സജീവൻ, അഡ്വ: കെ വേണുഗോപാൽ, ജോജി ചെറിയാൻ, സിബീസ് സജി, ശ്രീകുമാർ, മനോജ് കിണറ്റാലിൽ , അൻവർ ഹുസൈൻ, മധു പുഴയോരം, ശ്രീകുമാർ കോയിപ്പുറം, വർഗീസ് ജോസഫ്, കൃഷ്ണകുമാർ, എബി തോട്ടുപുറം, പി. ഡി വാസുദേവൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img